യൂറോപ്പിൽ ആത്മീയ ഉണർവായി റിവൈവ് 2025


 യൂറോപ്പിൽ ആത്മീയ ഉണർവായി റിവൈവ് 2025

യുവജനങ്ങൾ വിശ്വാസത്തിലും ആത്മീയതയിലും പ്രകാശിക്കണം: ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത

ബെർലിൻ:യൂറോപ്പിലെ യുവജനങ്ങൾ ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തുമ്പോഴും ദൈവം നടത്തിയ വഴികളും അനുഗ്രഹങ്ങളും മറക്കാതെ വിശ്വാസത്തിലും ആത്മീയതയിലും ഉറച്ച് നിൽക്കണമെന്നും യൂറോപ്പ് ഭദ്രാസനാധിപൻ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു.

ജർമ്മനിയിലെ ബെർലിനിൽ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ യൂത്ത് അസോസിയേഷൻ സംഘടിപ്പിച്ച റിവൈവ് 25 യൂത്ത് കോൺഫറൻസ് സെൻ്റ് ഏലിയാസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. യൂറോപ്പിലേക്കുള്ള കുടിയേറ്റം തൊഴിൽസാധ്യതകളും സാമ്പത്തിക പുരോഗതിയും നൽകിയിട്ടുണ്ടെങ്കിലും, സെക്കുലറിസവും ദൈവനിഷേധവും യുവജനങ്ങളുടെ വിശ്വാസജീവിതത്തിനും ആത്മീയ മൂല്യങ്ങൾക്കും വെല്ലുവിളിയാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

ദൈവം നമ്മെ അയച്ചിടങ്ങളിൽ വെളിച്ചമാകണമെന്ന് ആഹ്വാനം ചെയ്ത മെത്രാപ്പോലീത്ത, പ്രതിസന്ധികളിലും ദൈവം കൂടെയുണ്ടെന്ന വിശ്വാസത്തോടെ മുന്നേറണംഎന്നും ഓർമ്മപ്പെടുത്തി.

യൂറോപ്പിൽ ആദ്യമായാണ് ഇത്തരമൊരു യുവജനസംഗമം നടക്കുന്നത്. ആത്മീയ നവീകരണം, കൂട്ടായ്മ, ശാക്തീകരണം എന്നിവയ്ക്കായി എഴുന്നേറ്റ് പ്രകാശിക്കുന്നവരാകണം എന്ന ചിന്താവിഷയത്തോടെ നടന്ന സമ്മേളനം യുവജനങ്ങളിൽ ആത്മീയ ഉണർവും പ്രത്യാശയും പകർന്നു


രണ്ട് ദിവസങ്ങളിലായി നടന്ന കോൺഫറൻസിൽ തീമാറ്റിക് ക്ലാസുകൾ, ധ്യാനങ്ങൾ, സംവേദനാത്മക സെഷനുകൾ, കലാ-സാംസ്കാരിക , വിശുദ്ധകുർബ്ബാന, കുമ്പസാരം , ആത്മീയധ്യാനം എന്നിവ ഉണ്ടായി.


യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ നൂറോളം യുവാക്കളുടെ പങ്കാളിത്തം സമ്മേളനത്തിന് ഉണർവ്വേകി

ഭദ്രാസനത്തിലെ വൈദീകരായ ജോഷ്വ റമ്പാൻ , ഫാ. തോമസ് മണിമല , ഫാ എൽദോസ് വട്ടപ്പറമ്പിൽ , ഫാ. രെഞ്ചു കുര്യൻ ,ഫാ. പോൾ പുന്നയ്ക്കൽ ,

ഫാ.എൽദോസ് പുല്ലംപറമ്പിൽ, ഫാ. മുറാറ്റ് യൂസിൽ (സിറിയക് ഓർത്തഡോക്സ് ചർച്ച്, ബെർലിൻ), ഫാ. ബുർഖാർഡ് ബോൺമാൻ (ഇവാഞ്ചലിക്കൽ ചർച്ച്, ബെർലിൻ), വർഗീസ് അബ്രഹാം (മ്യൂണിക്) എന്നിവർ കോൺഫറൻസിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post