പൊന്നാനി സങ്കുൽ കലാമേളക്ക് തുടക്കമായി.

എടപ്പാൾ: ഭാരതീയ വിദ്യാനികേതൻ പൊന്നാനി സങ്കുൽ കലാമേള എടപ്പാൾ ശ്രീ ദുർഗ്ഗാ വിദ്യാനികേതൻ സ്കൂളിൽ നടന്നു. പ്രശസ്ത കവിയും സാഹിത്യകാരനുമായ സി. സുബ്രഹ്മണ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ സംവിധാനങ്ങളാണ് ആധുനിക കാലഘട്ടത്തിൽ ഏറ്റവും ആവശ്യമായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വാഗതസംഘം ചെയർമാൻ പള്ളിശ്ശേരി നാരായണൻ നമ്പൂതിരി അധ്യക്ഷനായി.

ബി.വി.എൻ മലപ്പുറം ജില്ല സംയോജക് കെ.വി. സജിത്ത് കുമാർ, സങ്കുൽ സംയോജക് കെ. ഗിരീഷ്‌കുമാർ, സങ്കുൽ മാതൃഭാരതി ഭാരവാഹി പി. ഗായത്രി ചന്ദ്രൻ, വിദ്യാലയ സമിതി അംഗം പി. സുരേഷ് കല്ലംമുക്ക് എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ജനറൽ കൺവീനർ കെ. പ്രീത ടീച്ചർ സ്വാഗതവും , പ്രോഗ്രാം കൺവീനർ വി.എസ്. ആശ ടീച്ചർ നന്ദിയും പറഞ്ഞു.

 തുടർന്ന് വിവിധ വേദികളിലായി കലാമേളാ മത്സരങ്ങൾ നടന്നു

Post a Comment

Previous Post Next Post