വൈക്കത്ത് കാർ കനാലിലേക്കു മറിഞ്ഞ് ഒറ്റപ്പാലം സ്വദേശിയായ യുവ ഡോക്ടർ മരിച്ചു
കോട്ടയം: വൈക്കം തോട്ടുവക്കം പാലത്തിന് സമീപം കാർ കനാലിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. ഒറ്റപ്പാലം രജിസ്ട്രേഷനുള്ള കാറിലായിരുന്നു മരിച്ച ഡോ. അമൽ സൂരജ് (33). കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമൽ സൂരജ്.രാവിലെ നാട്ടുകാരാണ് കനാലിൽ കാർ കണ്ടത്. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ്, ഫയർഫോഴ്‌സ് സംഘം എത്തി പരിശോധന നടത്തുമ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രിയിലായിരിക്കാം കാർ വെള്ളത്തിലേക്ക് മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.മൃതശരീരം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും തുടർനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഒറ്റപ്പാലം വള്ളുവനാടൻ ഹോസ്പിറ്റലിലെ ഷൺമുഖൻ ഡോക്ടറുടെ മകനാണ് മരിച്ച ഡോ. അമൽ സൂരജ്


