കുന്നംകുളം നഗരസഭ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ആരംഭിക്കുന്ന പഞ്ചകര്‍മ്മ ചികിത്സാകേന്ദ്രത്തിന്റെ ശിലാസ്ഥാപന ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.
തുടര്‍ന്ന് നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു.
വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍ അധ്യക്ഷയായി.
സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി.സോമശേഖരന്‍, കൌണ്‍സിലര്‍ അഡ്വ. സോഫിയ ശ്രീജിത്, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ മിഥു കെ.തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.
നാഷണല്‍ ആയുഷ് മിഷന്‍ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍, ഭാരതീയ ചികിത്സാവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പഞ്ചകര്‍മ്മ ചികിത്സാകേന്ദ്രം ആരംഭിക്കുന്നത്. 30 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം.


