കെന്റ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്കായി "കൗമാരമനസ്സും ആരോഗ്യവും ആശങ്കയും" എന്ന വിഷയത്തിൽ പഠനശിബിരം സംഘടിപ്പിച്ചു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് പഠനശിബിരം സംഘടിപ്പിച്ചത്. കൗമാരക്കാരിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ, മാനസിക സംഘർഷം, വൈകാരിക മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ചർച്ച പഠനശിബിരത്തിൽ നടന്നു. സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റും ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റും ലാപ്രോസ്കോപ്പി സർജനുമായ ഡോക്ടർ ഷമീന എ.വി നേതൃത്വം നൽകി. സ്കൂൾ മുൻ വിദ്യാർത്ഥിനി കൂടിയായ ഡോക്ടർ ഷമീനയുടെ സാന്നിധ്യം വിദ്യാർത്ഥികൾക്ക് ആവേശകരമായ അനുഭവമായി. പഠനശിബിരത്തിൽ സ്കൂൾ പ്രിൻസിപ്പൽ റ്റിറ്റോ എം ജോസഫ്, ഗീത ടീച്ചർ, സീതാലക്ഷ്മി ടീച്ചർ, ഹെൽത്ത് ക്ലബ് കോർഡിനേറ്റർ അഖില ടീച്ചർ എന്നിവർ സംസാരിച്ചു.