പ്രബന്ധ രചനാ മത്സരം യുവത്വത്തിൻ്റെ ചിന്തക്ക് വിജയം കൈവരിച്ച് നവ്യാദാസ് എം


 പ്രബന്ധ രചനാ മത്സരം യുവത്വത്തിൻ്റെ ചിന്തക്ക് വിജയം കൈവരിച്ച് നവ്യാദാസ് എം 

വെളിയങ്കോട് : എം.ടിഎം കോളേജിലെ ലൈബ്രറി ആൻ്റ് റീഡേഴ്‌സ് ക്ലബ് സംഘടിപ്പിച്ച സെമിനാറിനോടനുബന്ധിച്ച് സാമൂഹിക പ്രവർത്തന മേഖലയിൽ യുവാക്കളുടെ പങ്ക്” എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധ രചനാ മത്സരത്തിൽ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗത്തിലെ ഒന്നാം വർഷ വിദ്യാർത്ഥിനി നവ്യാ ദാസ് എം വിജയിയായി.പഠനത്തിന് പുറമേ സാമൂഹിക വിഷയങ്ങളോടുള്ള താൽപര്യമാണ് നവ്യയെ മുന്നോട്ട് നയിച്ചത് മാറഞ്ചേരി പരിച്ചകം മേനോത്ത് വീട്ടിൽ സുന്ദരൻദാസ് – ബീന ടി ദമ്പതികളുടെ മകളായ നവ്യയ്ക്ക് യുവത്വത്തിൻ്റെ ചിന്തകൾക്ക് വിലപ്പെട്ട അംഗീകാരമായി.ഒക്ടോബർ 27-ന് തിങ്കളാഴ്ച എം.ടിഎം കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന സെമിനാറിൽ വെച്ച് പുരസ്കാരം നൽകും.

Post a Comment

Previous Post Next Post