പാലക്കാട് മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പില്‍ ഒന്നര വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു


 പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പില്‍ ഒന്നര വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കച്ചേരിപ്പറമ്പ് നെട്ടന്‍ കണ്ടന്‍ മുഹമ്മദ് ഫാസിലിന്റേയും മുഫീതയുടെയും മകന്‍ ഏദന്‍ ആണ് മരിച്ചത് . ഇന്ന് വൈകിട്ട് 6.30 ഓടെയാണ് സംഭവം.വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരിക്കെയാണ് അപകടത്തില്‍ പെട്ടത്. അടുക്കളയ്ക്ക് സമീപത്തുള്ള ചെറിയ ആള്‍മറയുള്ള കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെറിയ ആള്‍മറയില്‍ പിടിച്ചു കയറിയപ്പോള്‍ കിണറില്‍ വീഴുകയായിരുന്നു.കുട്ടി വീണതറിഞ്ഞ് അമ്മയാണ് കിണറ്റില്‍ ഇറങ്ങി പുറത്തെടുത്തത്. പിന്നീട് നാട്ടുകാര്‍ ഇരുവരെയും കിണറില്‍ നിന്ന് രക്ഷപ്പെടുത്തി. എന്നാല്‍ ആശുപതിയില്‍ എത്തും മുമ്പേ കുട്ടി മരിച്ചു.

Post a Comment

Previous Post Next Post