ജി.എച്ച്.എസ്.എസ്. കടവല്ലൂരിലെ എൻ.എസ്.എസ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പും, വിതരണവും നടത്തി.


 ജി.എച്ച്.എസ്.എസ്. കടവല്ലൂരിലെ എൻ.എസ്.എസ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പും, വിതരണവും നടത്തി. തക്കാളി, മുളക്, വെണ്ട, വഴുതിന, തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. പ്രിൻസിപ്പാൾ ശ്രീമതി വൃന്ദ കെ.വി. വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വിളവെടുത്ത വിഭവങ്ങൾ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന ചെയ്തു. എൻ.എസ്.എസ്. കുട്ടികളിൽ നിന്ന് സ്കൂൾ എച്ച്.എം. ശ്രീമതി. ബിന്ദു ബാബു പച്ചക്കറികൾ ഏറ്റുവാങ്ങി. എൻ.എസ്.എസ്. വളണ്ടിയർമാരായ അനന്തകൃഷ്ണൻ, ഗായത്രി ബാബു. ഐശ്വര്യ പി. ഫാത്തിമ ഹന്ന, വിസ്മയ, മുഹമ്മദ് റഹീൽ, ഇമ്മാനുവൽ, ആര്യ കെ.എ. തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post