വെളിങ്കോട് എം ടി എം കോളേജിൽ എസ് എഫ് ഐക്ക് സമ്പൂർണ്ണ വിജയം
വെളുയങ്കോട്:എം ടി എം കോളേജിൽ നടന്ന സ്റ്റുഡന്റ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് സമ്പൂർണ്ണ വിജയം. കെ എസ് യു, എം എസ് എഫ് മുന്നണിയായ യു ഡി എസ് എഫിൽ നിന്നും ഇത്തവണ യൂണിയൻ എസ് എഫ് ഐ പിടിച്ചെടുക്കുകയായിരുന്നു. 13 അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുത്തു കൊണ്ട് 16 ൽ 16 ഉം എസ് എഫ് ഐ നേടി. ചെയർമാനായി ഷംഹാൻ കെകെ (ചെയർമാൻ). ജാനകി ദേവി (വൈസ് ചെയർമാൻ). സന നാജിയ (ജനറൻ സെക്രട്ടറി), ബിൻഷിദ കെ ( ജോയിൻ സെക്രട്ടറി), നയിഫ് (യു യു സി), അർച്ചന കെ (ഫൈൻ ആർട്സ് സെക്രട്ടറി), ഇൻസമാമുൽ ഹഖ് പിവി (ജനറൽ ക്യാപ്റ്റൻ), ലൈഖ് കെ എസ് (സ്റ്റുഡന്റ് എഡിറ്റർ), എന്നിവരടങ്ങിയ 16 അംഗങ്ങൾ ഇനി കോളേജ് യൂണിയൻ നയിക്കും. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ബാനർ ഉയർത്തിയാണ് വിജയാഹ്ലാദ പ്രകടനം നടത്തിയത്



