തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആ ർടിസി ബസിൽ യാത്രക്കാരിയുടെ മാലയും പ ണവും മോഷ്ടിച്ച പ്രതി പിടിയിൽ. തമിഴ്‌നാട് തെങ്കാശി സ്വദേശി മാരീശ്വരിയാണ് കേസിൽ വട്ടപ്പാറ പോലീസിൻ്റെ പിടിയിലായത്.
തേക്കട സ്വദേശി വിജയമ്മയുടെ ഒരു പവന്റെ മാലയും 2,000 രൂപയുമാണ് മാരീശ്വരി കവർ ന്നത്. നെടുമങ്ങാട് നിന്നും വെമ്പായത്തേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്ന തിനിടെയാണ് വിജയമ്മയ്ക്ക് സ്വർണവും പ ണവും നഷ്ടമായത്.
ഇതേ തുടർന്ന് ഇവർ വട്ടപ്പാറ പോലീസ് സ്റ്റേ ഷനിൽ പരാതി നൽകുകയായിരുന്നു. വട്ടപ്പാ റ പോലീസ് നടത്തിയ അന്വേഷണത്തിൽ ത മിഴ്‌നാട് സ്വദേശിനിയെ പോത്തൻകോട് ഭാഗ ത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.
പിന്നാലെ പോലീസ് നടത്തിയ പരിശോധന യിൽ പ്രതിയിൽ നിന്ന് പോലീസ് സ്വർണവും പണവും കണ്ടെടുത്തു. കോടതിയിൽ ഹാജ രാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.