ചാലിശേരിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൺവെൻഷൻ നടത്തി.

ചാലിശ്ശേരി : മണ്ഡലം കോൺഗ്രസ് കൺവെൻഷൻ മെയിൻ റോഡ് പി.പി. ഓഡിറ്റോറിയത്തിൽ കെ പി സി സി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു

കേരള ജനതയെ ദുരിതക്കയത്തിലാഴ്ത്തി അഴിമതിയും ധാർഷ്ട്യവും ധൂർത്തും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കി ഭരണം നടത്തിക്കൊണ്ടിരിക്കുന്ന എൽ.ഡി.എഫ്. സർക്കാർ അമ്പലക്കള്ളന്മാർക്ക് ഒത്താശ ചെയ്യുന്ന ഭരണകൂടമായി മാറിയിരിക്കുകയാണെന്ന് സി.വി. ബാലചന്ദ്രൻ ആരോപിച്ചു.

മണ്ഡലം പ്രസിഡന്റ് പി.വി. ഉമ്മർ മൗലവി അധ്യക്ഷനായി.

ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ. ബാബു നാസർ, പി. മാധവദാസ്, തൃത്താല നിയോജകമണ്ഡലം യു.ഡി.എഫ്. ചെയർമാൻ ടി.കെ. സുനിൽകുമാർ, മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.സി. ഗംഗാധരൻ, കെ.എം. ചന്ദ്രശേഖരൻ, പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഹുസൈൻ പുളിയഞ്ഞാലിൽ, റോബർട്ട് തമ്പി, ഫാത്തിമത് സിൽജ, ബ്ലോക്ക് സെക്രട്ടറിമാരായ ഹാഷിം അച്ചാരത്ത്, ഗോപിനാഥ് പാലഞ്ചേരി, റംല വീരാൻകുട്ടി, സേതുമാധവൻ ആലിക്കര, സി.വി. മണികണ്ഠൻ, സേതു മംഗലത്ത്, കെ.വി. കുട്ടൻ, അമീർ അബ്ബാസ്, മുഹമ്മദാലി ആനപ്പറമ്പിൽ, മുൻ മണ്ഡലം പ്രസിഡന്റുമാരായ എ. അലവി, എം.എച്ച്. ജലീൽ, പി.എ. നൗഷാദ് എന്നിവർ പ്രസംഗിച്ചു.

കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. മോഹനൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ആർ. പ്രകാശ്, ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് പ്രദീപ് ചെറുവാശ്ശേരി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റുഖിയ ഹംസ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ. ഇജാസ്, പഞ്ചായത്ത് അംഗങ്ങളായ നിഷ അജിത് കുമാർ, ഷഹന അലി, കെ. സുജിത എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post