നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ മോഷണശ്രമം.


 തൃശൂര്‍: നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ മോഷണശ്രമം. മുഖംമൂടി ധരിച്ചെത്തിയ കള്ളന്‍ അലാറം അടിച്ചതോടെ ഓടി രക്ഷപ്പെട്ടു. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.ഇന്നലെ രാത്രി 12.30 ഓടേയാണ് പൂങ്കുന്നത്തെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ മോഷണശ്രമം നടന്നത്. ഈ എടിഎമ്മിന് സമീപമാണ് റെയില്‍വേ സ്റ്റേഷന്‍. ഈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എത്തിയ മോഷ്ടാവാണ് കവര്‍ച്ചാശ്രമം നടത്തിയത് എന്ന് കരുതുന്നു. എടിഎമ്മിനുള്ളില്‍ പ്രവേശിച്ച് കട്ടര്‍ ഉപയോഗിച്ചാണ് മോഷ്ടാവ് എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത്. ഇതിന് തൊട്ടുപിന്നാലെ അലാറം അടിക്കുകയും കള്ളന്‍ഓടിരക്ഷപ്പെടുകയുമായിരുന്നു.ബാങ്ക് മാനേജര്‍ക്കും പൊലീസുകാര്‍ക്കും ഉടന്‍ തന്നെ ഫോണില്‍ നോട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. ഉടന്‍ തന്നെ ബാങ്ക് മാനേജറും പൊലീസും സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായത്. വിരലടയാള വിദഗ്ധര്‍ അടക്കം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണത്തിന് നടപടി സ്വീകരിച്ചിരിക്കുകയാണ് പൊലീസ്.

Post a Comment

Previous Post Next Post