യാക്കോബായ സഭ തൃശൂർ ഭദ്രാസന വൈദിക സംഘത്തിന്റെ നേത്യത്വത്തിൽ ചുവന്നമണ്ണ് സെന്റ് ജോർജ്സ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് ഭദ്രസാനത്തിലെ മുതിർന്ന വൈദീകർക്ക് കന്തീല ശുശ്രൂഷ നൽകി


 യാക്കോബായ സഭ തൃശൂർ ഭദ്രാസന വൈദിക സംഘത്തിന്റെ നേത്യത്വത്തിൽ ചുവന്നമണ്ണ് സെന്റ് ജോർജ്സ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് ഭദ്രസാനത്തിലെ മുതിർന്ന വൈദീകർക്ക് കന്തീല ശുശ്രൂഷ നൽകി. 

ആത്മശരീര രോഗ സൗഖ്യത്തിനായുള്ള കന്തീല ശുശ്രൂഷയിൽ തൃശൂർ ഭദ്രാസനത്തിലെ മുതിർന്ന വൈദികരായ വന്ദ്യ ജേക്കബ് ചാലിശേരി കോറെപ്പി സ്കോപ്പ, ഫാ. ഏബ്രഹാം ചക്കാലക്കൽ കോറെപ്പിസ്കോപ്പ, ഫാ. ജേക്കബ് നമ്മനാരിൽ, ഫാ. ഏലി യാസ് കീരിമോളയിൽ എന്നിവർ കന്തീല സ്വീകരിച്ചു

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന കന്തീല ശൂശ്രൂഷക്ക് സഭയിലെ സീനിയർ മെത്രാപ്പോലീത്ത ഏബ്രഹാം മാർ സെവേറിയോസ്, 

തൃശൂർ ഭദ്രസനാധിപൻ കുര്യാക്കോസ് മാർ ക്ലീമ്മിസ് മെത്രാപ്പോലീത്ത എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു.  ഭദ്രാസന സെക്രട്ടറി ഫാ.ബേസിൽ ബേബി തെക്കുംമഠം, ഭദ്രാസന ജോയിന്റ് സെക്രട്ടറി ബൈജു കുഴിക്കാട്ടിൽ, ഭദ്രാസന വൈദിക സെക്രട്ടറി ഫാ.ബേസിൽ കൊല്ലാർമാലി, പള്ളി വികാരി ഫാ. എൽദോ എം. ജോയ് മഴുവഞ്ചേരിപറമ്പത്ത്, പള്ളി ട്രസ്‌റ്റി ഷെനിൽ നാരേക്കാട്ട്, സെക്രട്ടറി ജോൺസൺ വള്ളിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post