'
കൈനിക്കരയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
കുറ്റിപ്പുറം:ഭാരത് സർക്കാരിന്റെ ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ആതവനാട് മർക്കസ് കോളേജ് എൻ.എസ്.എസ് യൂണിറ്റും യു.ബി.എ ക്ലബും ചേർന്ന് തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ കൈനിക്കരയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് അംഗം എം.പി. ഹലീമ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ. ശറഫുദ്ധീൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം അലവിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി.നേത്രരോഗ വിദഗ്ധൻ ഡോ. അബ്ദുൽ മാലിക്, ഒപ്താൽമിക് അസിസ്റ്റന്റ് ദിൻഷിദ, യു.ബി.എ ഗ്രാമ കോഓർഡിനേറ്റർ ശില്പ, എൻ.എസ്.എസ് വോളന്റിയർമാരായ നാജിയ ജാസി, ഷാസിയ, റിഷാന, ഷാദിൽ, ഫായിസ്, ഫർസാന എന്നിവർ പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.നൂറോളം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു. തിമിര ശസ്ത്രക്രിയ ആവശ്യമായവരെ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു


