തിരൂർ എസ്.എച്ച്.ഒ. മുഹമ്മദ് റഫീക്കിന് യാത്രയയപ്പ് നൽകി


 തിരൂർ എസ്.എച്ച്.ഒ. മുഹമ്മദ് റഫീക്കിന് യാത്രയയപ്പ് നൽകി

തിരൂർ ● തിരൂർ പോലീസ് സ്റ്റേഷനിൽ നിന്നും സ്ഥലംമാറി പോകുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. ചുരുങ്ങിയ കാലയളവിനുള്ള മികച്ച സേവനമാണ് എസ് എച്ച് ഒ മുഹമ്മദ് റഫീക്ക് തിരൂർ പോലീസ് സ്റ്റേഷനിൽ അനുഷ്ഠിച്ചത് എടവണ്ണ പോലീസ് സ്റ്റേഷനിലേക്കാണ് അദ്ദേഹത്തിന്റെ സ്ഥലംമാറ്റം.യാത്രയയപ്പ് ചടങ്ങ് തിരൂർ ഡിവൈഎസ്പി എ.ജെ. ജോൺസൺ ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ സുജിത്ത് അധ്യക്ഷനായി. സബ് ഇൻസ്പെക്ടർമാരായ മിഥുൻ, അനീഷ്, നിർമ്മൽ, സെബാസ്റ്റ്യൻ ജോസഫ്, മധു എന്നിവർ കൂടാതെ പോലീസ് ഉദ്യോഗസ്ഥരായ ജയപ്രകാശ്, ഷിജിത്ത്, വിജേഷ് എന്നിവർ സംസാരിച്ചു.കഴിഞ്ഞ ദിവസം സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം , കൊല്ലം ,സ്റ്റേഷനിലേക്ക് സ്ഥലംമാറിയ ഷൈജു , രാഗേഷ് എന്നിവർക്കും പോലീസ് യാത്രയയപ്പ് നൽകി എസ് എച്ച് ഒ മുഹമ്മദ് റഫീഖ് , ജനമൈത്രി കോർഡിനേറ്റർ സബ് ഇൻസ്പെക്ടർ നസീർ തീരൂർക്കാട് എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post