ചങ്ങരംകുളം ഗ്രന്ഥശാലയിൽ കമ്പ്യൂട്ടർ സംവിധാനം ഒരുക്കി
ചങ്ങരംകുളം : സാംസ്കാരിക സമിതി ഗ്രന്ഥശാലക്ക് ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാന സൗകര്യവികസന പദ്ധതിപ്രകാരം ലഭിച്ച പ്രിന്റർ കമ്പ്യൂട്ടർ എന്നിവയുടെ ഉദ്ഘാടനം സ്വിച്ചോൺ ചെയ്തു കൊണ്ട് ഗ്രന്ഥശാല സെക്രട്ടറി പി എൻ കൃഷ്ണൻ നമ്പൂതിരി നിർവ്വഹിച്ചു.പ്രസിഡണ്ട് പി കെ രാജൻ, സാഹിത്യകാരൻ സോമൻ ചെമ്പ്രേത്ത്,ലൈബ്രേറിയൻ പി വി നസീർ,എൻ സതീശൻ, സി എം അഭിലാഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


