കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐ.ടി മേളക്ക് പഴഞ്ഞി യിൽ തുടക്കമായി. പഴഞ്ഞി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മാർത്തോമ സ്കൂൾ, ബസേലിയോസ്സ്കൂൾഎന്നിവിടങ്ങളിലായാണ് ശാസ്ത്രാത്സവം നടക്കുന്നത്. ഉപജില്ലയിലെ നൂറ്റി പതിനഞ്ച് വിദ്യാലയങ്ങളിൽ നിന്നായി മുവ്വായിരത്തി അറനൂറിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മേളയുടെ ഉദ്ഘാടനം കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡണ്ട് ഇ.എസ് രേഷ്മ ടീച്ചർ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ബബിത ഫിലോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ ചടങ്ങിൽ മുഖ്യ അതിഥിയായി. കുന്നംകുളം എ. ഇ. ഒ. എ. മൊയ്തീൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ടി.എസ് മണികണ്ഠൻ, വാർഡ് മെമ്പർ കെ.ടി. ഷാജൻ മാസ്റ്റർ, വിവിധ വാർഡ് മെമ്പർമാർ, അദ്ധ്യാപക- രക്ഷകർത്യ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ വെങ്കിട്ട മൂർത്തി സ്വാഗതവും, സ്വീകരണ കമ്മിറ്റി കൺവീനർ സി.ജി സിൽവി നന്ദിയും പറഞ്ഞു.