ഗുരുവായൂർ മമ്മിയൂരിൽ ലോട്ടറി കടയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ പ്രതി പിടിയിൽ


 ഗുരുവായൂർ മമ്മിയൂർ ജംഗ്ഷനിൽ ലോട്ടറി കടയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വിളയൂർ കരിങ്കാനാട് കാളത്തൊടി വീട്ടിൽ അനീഷ് (32) ആണ് പിടിയിലായത്.  സ്ഫോടനത്തിൽ കടയിലുണ്ടായിരുന്ന ഗുരുവായൂർ ഇരിങ്ങപ്പുറം താമരശ്ശേരി വീട്ടിൽ അഭിനവിന്റെ (21) കേൾവി ശക്തിക്ക് മൂന്ന് ശതമാനം കുറവ് സംഭവിച്ചിട്ടുണ്ട്.

കുന്നംകുളം കോടതിയിൽ ഹാജരാക്കിയെങ്കിലും കോടതി ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. കേസിന്റെ അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ, എസ്.സി.പി.ഒമാരായ സന്ദീഷ്, റമീസ്, സാജൻ, ഡ്രൈവർ ഗഗേഷ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post