സി.വി. ശ്രീരാമൻ സ്മൃതി പുരസ്ക‌ാരം ഡോ. മനോജ് വെള്ളനാടിന്


 സി.വി. ശ്രീരാമൻ സ്‌മൃതി പുരസ്കാരം ഡോ. മനോജ് വെള്ളനാടിന്. 2025 ഒക്ടോബർ 25 ശനിയാഴ്ച്ച വൈകീട്ട് 5 മണിക്ക് കുന്നംകുളം മുനിസിപ്പൽ ലൈബ്രറി അങ്കണത്തിൽ നടക്കുന്ന സി.വി. ശ്രീരാമൻ അനുസ്മരണ സമ്മേളനത്തിൽ ഈ വർഷത്തെ പുരസ്‌കാരത്തിന് അർഹനായ ഡോ. മനോജ് വെള്ളനാടിന് ട്രസ്റ്റ് ചെയർമാൻ വി.കെ. ശ്രീരാമൻ അവാർഡ് സമർപ്പണം നടത്തും. 'ഉടൽവേദം' എന്ന കഥാസമാഹാരത്തിനാണ് പുരസ്ക‌ാരം. എം. സ്വരാജ് ഉദ്ഘാടനം ചെയ്യുന്ന അനുസ്‌മരണ സമ്മേളനത്തിൽ നിരൂപകൻ കെ.വി. സജയ് 'സി.വി. ശ്രീരാമന്റെ കഥാലോകം' എന്ന വിഷയത്തിൽ സ്മ‌ാരക പ്രഭാഷണം നിർവ്വഹിയ്ക്കും. എ.സി. മൊയ്തീൻ, എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.

Post a Comment

Previous Post Next Post