രണ്ട് ദിവസങ്ങളിലായി നടന്ന സി പി ഐ എംകപ്പൂർ പഞ്ചായത്ത് വികസന മുന്നേറ്റ ജാഥ സമാപിച്ചു


 രണ്ട് ദിവസങ്ങളിലായി നടന്ന സി പി ഐ എംകപ്പൂർ പഞ്ചായത്ത് വികസന മുന്നേറ്റ ജാഥ സമാപിച്ചു.

ചേക്കോട് സ്കൈലാബിൽ നിന്നും രണ്ട് ദിവസം മായി ആരംഭിച്ച ജാഥ ജില്ല കമ്മറ്റിയംഗം പി എൻ മോഹനൻഉദ്ഘാടനം ചെയ്തു.വി പ്രദീപ് അധ്യക്ഷനായി. എ എംഅച്ചുതൻ കുട്ടി സംസാരിച്ചു.പറക്കുളം, യുവധാര ,ചൂളാണി, മണ്ണുംകുന്ന്, എഞ്ചിനീയർ റോഡ്, വെള്ളാളൂർ, കള്ളിക്കുന്ന്, കുമരനെല്ലൂർ സ്വീകരണങ്ങൾക്കു ശേഷം ആദ്യ ദിന ജാഥ അമേറ്റിക്കരയിൽ സമാപിച്ചു. സമാപന യോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗം എ കെ ഷാനിബ് ഉദ്ഘാടനം ചെയ്തു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ പി ആർ കുഞ്ഞുണ്ണി, വൈസ് ക്യാപ്റ്റൻ ഷറഫുദ്ധീൻ കളത്തിൽ, മാനേജർ എ രാവുണ്ണിക്കുട്ടി,വി കെ മനോജ് കുമാർ,കെ വി ബാലകൃഷ്ണൻ,എം ബാവകുട്ടി,പി ശിവൻ,എം ഷഫീഖ് എന്നിവർ സംസാരിച്ചു.

തുടർന്നാ വ്യാഴാഴ്ച രാവിലെ ചിറയിൽ നിന്ന് ആരംഭിച്ച ജാഥ വൈകീട്ട് കാഞ്ഞിരത്താണിയിൽ സമാപിച്ചു. സമാപന യോഗം ജില്ല സെക്രട്ടേറിയേറ്റംഗം എം ആർ മുരളി ഉദ്ഘാടനം ചെയ്തു

Post a Comment

Previous Post Next Post