ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന 7s ഫുട്ബോൾ ടൂർണമെൻ്റായ കെപി എൽ സീസൺ 5 ന് ആവേശകരമായ സമാപനം. ടെസ്ല ഇന്റർനാഷനൽ ഗ്രൂപ് മുഖ്യ സ്പോൺസറായി അൽ ഹുസൈനി എന്റർപ്രൈസസ് റോളിംഗ് ട്രോഫിക്കായി നടന്ന വാശിയേറിയ ഫൈനലിൽ ശക്തരായ റോയൽ എഫ് സിയെ പരാജയപ്പെടുത്തി ചുങ്കം ബ്രദേഴ്സ് കിരീടം സ്വന്തമാക്കി.
ലക്ഷദ്വീപ് സന്തോഷ് ട്രോഫി ടീമിന്റെ അസിസ്റ്റൻ്റ് കോച്ചും ഗോൾകീപ്പർ കോച്ചുമായ മുഹമ്മദ് അസ്‌ലം എം വൈ ടൂർണമെൻ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അദ്ദേഹം കളിക്കാരെ പ്രത്യേകം പരിചയപ്പെടുകയും ടൂർണമെൻ്റിന് ആശംസകൾ നേരുകയും ചെയ്തത് താരങ്ങൾക്ക് വലിയ പ്രചോദനമായി.
നാല് ടീമുകൾ മാറ്റുരച്ച പ്രഥമിക ഘട്ടത്തിൽ
ഗ്രൂപ്പ് പോയിന്റ് നിലയിൽ കിംഗ്സ് കൂറ്റനാട് ചുങ്കത്തിനൊപ്പം ആയിരുന്നെങ്കിലും ഫെയർപ്ലേ പോയിന്റിലെ മുൻഗണനയിൽ ചുങ്കം ബ്രദേഴ്സ് ഫൈനലിൽ കടക്കുകയായിരുന്നു. തീപാറിയ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും പ്രതിരോധത്തിലും ആക്രമണത്തിലും കനത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും,



