ചാലിശേരി മർത്തോമ പള്ളി വികാരി സഞ്ചരിച്ചിരുന്ന കാർ മൂവാറ്റുപുഴയിൽ വെച്ച് അപകടത്തിൽപ്പെട്ടു പിതാവ് മരിച്ചു.
മൂവാറ്റുപുഴ കൂത്താട്ടുകുളം എം.സി റോഡിൽ ആറൂർ ചാന്ത്യം കവലയ്ക്ക് സമീപം ബുധനാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം നടന്നത് തൃശ്ശൂർ ഭാഗത്ത് നിന്ന് പുനലൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന മൂന്നംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു
മാടയ്ക്കൽ പീടിക തോമസ് എം. കോശി (74) ആണ് മരിച്ചത്.
ഒപ്പം ഉണ്ടായിരുന്ന ചാലിശേരി മാർത്തോമ പള്ളി വികാരി ഫാ. സുനു ബേബി കോശി (40), ഭാര്യ ലിജി റെയ്ച്ചൽ തോമസ് (36) എന്നിവർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ഉടൻ സമീപത്തുള്ള കുത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തോമസ് എം. കോശിയുടെ ജീവൻ രക്ഷിക്കാനായില്ല.
മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



