പെരുമ്പിലാവ് കൊരട്ടിക്കരയിൽ കെ.എസ്.ആർ.ടി.സി ബസ്സും സ്വകാര്യ ബസ്സും തമ്മിൽ ഇടിച്ച് അപകടം. ആർക്കും പരിക്കില്ല. കൊരട്ടിക്കര ഗവൺമെന്റ് യുപി സ്കൂളിന് മുൻപിൽ ചൊവ്വാഴ്ച്ച 10 മണിയോടെയാണ് അപകടം നടന്നത്.എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് പോയിരുന്ന കെഎസ്ആർടിസി ബസും തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയിരുന്ന സ്വകാര്യ ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. കുന്നംകുളം പോലീസും ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
കൊരട്ടിക്കരയിൽ കെ.എസ്.ആർ.ടി.സി യും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം
byWELL NEWS
•
0



