കുന്നംകുളം : കുന്നംകുളം നഗരസഭ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസായ ടി കെ കൃഷ്ണൻ സ്മാരക മന്ദിരത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എം ബാലാജി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിപിഐ എം ഏരിയ കമ്മിറ്റിയംഗവും നഗരസഭ ചെയർപേഴ്സണുമായ സീത രവീന്ദ്രൻ അധ്യക്ഷയായി.
സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എഫ് ഡേവീസ്, എം എൻ സത്യൻ, സിപിഐ മണ്ഡലം സെക്രട്ടറി പ്രേമരാജ് ചൂണ്ടലാത്ത്, അബ്ദുൾ ജലീൽ, പി എം സുരേഷ്, KB ഷിബു,പി ജി ജയപ്രകാശ് എന്നിവർ സംസാരിച്ചു.
സ്ഥാനാർത്ഥികൾ
വാർഡ് 1 മുതുവമ്മൽ - എൻ എ ഷനോഫ്, 2 ചെറുവത്താനി - രുദ്ര രെജീഷ്, 3 കിഴൂർ സൗത്ത് - വി വി ലാൽകൃഷ്ണ, 4 കിഴൂർ നോർത്ത് - സൗമ്യ അനിലൻ, 5 കിഴൂർ സെൻ്റർ പി ജി ജയപ്രകാശ്, 6 വൈശ്ശേരി - വി എം ഷീബ, 7 നടുപന്തി - സിമി ലാസറസ്, 8 കക്കാട് - എം എസ് സുനീഷ്, 9 കക്കാട് മുനിമുട- ഇ ടി പങ്കജാക്ഷൻ, 10 അയ്യപ്പത്ത് - മറിയാമ്മ പ്രമോദ് ചെറിയാൻ, 11 അയ്യംപറമ്പ് - ടി സോമശേഖരൻ, 12 മീമ്പിക്കുളം - കെ ജി അനിൽകുമാർ, 13 ചെറുകുന്ന് - ഡോ : സിജു പി ജോൺ, 14 ഉരുളിക്കുന്ന് - രമ്യ രാജൻ, 15 ചൊവ്വന്നൂർ - ടി ആർ ശ്രീജിത്ത്, 16 കാണിപ്പയ്യൂർ നോർത്ത് - ജയശ്രീ ജയപ്രകാശ്, 17 കുന്നംകുളം ടൗൺ - അനിത സി മാത്യൂ, 18 കാണിപ്പയ്യൂർ സൗത്ത് - അഞ്ജു കെ തോമസ്, 19 ആനായ്ക്കൽ - നന്ദിനി ബാബുരാജ്, 20 കാണിയാമ്പാൽ - ഗ്രീഷ സുധാകരൻ, 21 നെഹ്റു നഗർ - ബിജി അജിത്കുമാർ, 24 കുറുക്കൻ പാറ - ആർഷ , 25 ആർത്താറ്റ് ഈസ്റ്റ് - സുജ ജയ്സൺ, 26 ചീരംകുളം - പി പി സുബ്രഹ്മണ്യൻ, 27 പോർക്കളേങ്ങാട് - ശ്രീജ പ്രജി, 28 ഇഞ്ചിക്കുന്ന് - ദിവ്യ സുരേഷ്, 29 ചെമ്മണ്ണൂർ നോർത്ത് - പുഷ്പ ജോൺ, 30 ചെമ്മണ്ണൂർ സൗത്ത് ഒ ജി ബാജി , 31 ആർത്താറ്റ് സൗത്ത് - റെജി സതീശൻ, 32 തെക്കൻ ചിറ്റഞ്ഞൂർ - കെ എ സത്യൻ, 33 അഞ്ഞൂർകുന്ന് - വിദ്യ അഭിലാഷ്, 35 കാവിലക്കാട് - ബിന്ദു സുനിൽ, 36 ചിറ്റഞ്ഞൂർ - പി വി രഞ്ജിത്ത്, 37 ആലത്തൂർ - അജീഷ് മുള്ളത്ത്, 38 അഞ്ഞൂർ പാലം - ദിലീപ് പുളിക്കൽ, 39 വടുതല - എ കെ നാസർ . വാർഡ് 22, 23, 34 ലേക്കുള്ള സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.



