തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അധ്യക്ഷതയില്‍ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകന്‍ ആര്‍. സുജിത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്.
കൃത്യമായ മാതൃകാ പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പിന് ആശ്യമായ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും വിന്യാസവും പരിശീനത്തിന്റെ പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു. തിരഞ്ഞെടുപ്പിന് നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ പരിശീലനത്തിന്റെ പുരോഗതിയും വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനപുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു. പോളിങ് നടക്കുന്ന ബൂത്തുകളുടെയും വോട്ടണ്ണെല്‍ നടക്കുന്ന കേന്ദ്രങ്ങളുടെയും ക്രമീകരണങ്ങളും യോഗത്തില്‍ വിലയിരുത്തി.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി (സിറ്റി) നകുല്‍ രാജേന്ദ്ര ദേശ്മുഖ്, എ.ഡി.എം ടി. മുരളി, ഡെപ്യൂട്ടി കളക്ടര്‍ ഇലക്ഷന്‍ കെ. കൃഷ്ണകുമാര്‍, വിവിധ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



