പതിനയ്യായിരം വൃക്ഷ തൈകൾ നട്ട എം. ഷാജഹാനെ ഹരിത കേരള മിഷ്യൻ ആദരിച്ചു
പെരുമ്പിലാവ്: മികച്ച പരിസ്ഥിതി പ്രവർത്തകനായ കടവല്ലൂർ സ്വദേശി എം. ഷാജഹാനെ ഹരിത കേരള മിഷൻ ആദരിച്ചു. വിഷൻ്റെ ഒരു കോടി വൃക്ഷത്തെ നടീൽ ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്കുള്ളഅംഗീകാരത്തോടൊപ്പം 15,000 ത്തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചതിനും സ്കൂളുകളിലും കോളജുകളിലും സന്നദ്ധ സംഘടനകൾക്കും തൈകൾ എത്തിച്ചു നൽകിയതിനുമുള്ള അംഗീകാരമായാണ് ഷാജഹാനെ ആദരിച്ചത്. തൈകൾ നടാനും അവപരിപാലിക്കാനും ഇദ്ദേഹംകൂടെ നിൽക്കും. സർക്കാരിൽ നിന്നും സൗജന്യമായി ലഭിക്കുന്ന തൈകൾ ശേഖരിച്ചാണ് വിതരണം. ഔഷധിയിൽനിന്നും ഔഷധ ചെടികളും എത്തിക്കും. തൈകൾ പലപ്പോഴും സൗജന്യമായി ലഭിക്കുമെങ്കിലും സ്വന്തമായി പണം ചെലവിട്ടാണ് അവകൊണ്ടുവന്ന് വിതരണം ചെയ്യുന്നത്. പാതയോരങ്ങളിലുംപൊതുസ്‌ഥലങ്ങളിലും മുളകൾ നട്ടുവളർത്തുന്ന ഷാജഹാൻ നാട്ടിലെ സജീവ പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ്.



