തൃത്താല ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് വട്ടേനാട് സ്കൂളിൽ തുടക്കമാവും


തൃത്താല ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് വട്ടേനാട് സ്കൂളിൽ തുടക്കമാവും:-

അഞ്ച് ദിവസങ്ങളിലായി നടക്കുന്ന തൃത്താല ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാവുംമേളയുടെ ഔപചാരികമായ ഉദ്ഘാടനം നവം.3ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പൊന്നാനി പാർലിമെൻ്റ് അംഗം എം.പി അബ്ദുസമദ് സമദാനി നിർവഹിക്കും. പ്രമുഖ അഭിനേത്രി ബീന ആർ ചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുക്കും.ഉപജില്ലയിലെ 70 വിദ്യാലയങ്ങളിൽ നിന്ന് ഏഴായിരത്തോളം കുട്ടികൾ കലോത്സവത്തിൽ മാറ്റുരക്കും. വട്ടേനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലും ഗവ.എൽ.പി സ്കൂളിലും കെ.എം ഓഡിറ്റോറിയത്തിലും പരിസരങ്ങളിലുമായി, മൺമറഞ്ഞ മഹാരഥന്മാരായ വി.ടി, എം.ടി, അക്കിത്തം, എം.പി ശങ്കുണ്ണി നായർ,ക്യാപ്റ്റൻ ലക്ഷ്മി, തേവൻ പേരടിപ്പുറത്ത്, കോട്ടക്കൽ ഗോപി നായർ, തൃത്താല കേശവ പൊതുവാൾ, അച്യുതൻ കൂടല്ലൂർ, പൂമുള്ളി രാമൻ നമ്പൂതിരിപ്പാട്, കെ.വി മുഹമ്മദ് മുസ്ല്യാർ, എം.ശിവശങ്കരൻ, എം.എസ് കുമാർ എന്നിവരുടെ പേരുകളിലുള്ള 13 മത്സര വേദികളിൽ മത്സരങ്ങൾ നടക്കും.

Post a Comment

Previous Post Next Post