കൗണ്‍സിലര്‍മാര്‍ക്ക് ജീവനക്കാർ യാത്രയയപ്പ് നല്‍കി.


 കൗണ്‍സിലര്‍മാര്‍ക്ക് ജീവനക്കാർ യാത്രയയപ്പ് നല്‍കി.

കുന്നംകുളം നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. 2020-25 കാലഘട്ടത്തിലുള്ള കൌണ്‍സിലര്‍മാര്‍ക്കാണ് ജീവനക്കാരുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി യാത്രയയപ്പ് നല്‍കിയത്. ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യഅനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പി.കെ ഷെബീര്‍, കൌണ്‍സില്‍ കക്ഷിനേതാക്കളായ ബിജു സി. ബേബി, ബീന രവി, കൌണ്‍സിലര്‍മാരായ ഗീത ശശി, ഷാജി ആലിക്കല്‍, പി.വി സജീവന്‍ തുടങ്ങിയ കൌണ്‍സിലര്‍മാര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. നഗരസഭ സെക്രട്ടറി കെ.കെ മനോജ് അധ്യക്ഷനായി. എ.എക്സ്.ഇ ബിനയ് ബോസ്, ക്ലീന്‍ സിറ്റി മാനേജര്‍ എ.വി അജിത്, ജനന മരണ വിഭാഗം രജിസ്ട്രാര്‍ താജുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post