ഭക്തിയുടെയും വിനയത്തിന്റെയും പ്രതീകം; 'ഗജരാജന്‍' ഗുരുവായൂര്‍ കേശവന്റെ ഓര്‍മ്മദിനം ആചരിച്ചു


 ഗുരുവായൂര്‍: ഭഗവാന്‍ ഗുരുവായൂരപ്പന്റെ തിടമ്പേറ്റി അമ്പത് വര്‍ഷത്തിലേറെ കാലം സേവനം അനുഷ്ഠിച്ച, 'ഗജരാജന്‍' ഗുരുവായൂര്‍ കേശവന്റെ ഓര്‍മ്മ ദിനം ആചരിച്ചു. പുന്നത്തൂര്‍ ആനത്താവളത്തിലെ പിന്‍ഗാമികളായ ഗജവീരന്മാര്‍ പ്രണാമം അര്‍പ്പിച്ചു. 1976 ഡിസംബര്‍ 2-ന്, അതീവ പുണ്യദിനമായ ഗുരുവായൂര്‍ ഏകാദശി ദിവസം, ഭഗവാന്റെ നടയ്ക്ക് അഭിമുഖമായി തുമ്പിക്കൈ ഉയര്‍ത്തി വണങ്ങി, ഉപവാസമനുഷ്ഠിച്ചുകൊണ്ട് കേശവന്‍ ദേഹത്യാഗം ചെയ്‌തെന്ന ഐതിഹ്യം ഭക്തര്‍ക്ക് ഇന്നും അത്ഭുതമാണ്.മനുഷ്യരെപ്പോലെ തന്നെ പക്ഷിമൃഗാദികള്‍ക്കും ഭഗവാനോടുള്ള അചഞ്ചലമായ ഭക്തിയുടെ ഉത്തമ ഉദാഹരണമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ഗജേന്ദ്രമോക്ഷം പോലുള്ള ഭാഗവത കഥകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്, ഈ ആനയുടെ ജീവിതം ഒരു അത്ഭുത ഭക്തിഗാഥയായി നിലനില്‍ക്കുന്നു.


1922 ജനുവരി 4-നാണ് നിലമ്പൂര്‍ വലിയ തമ്പുരാന്‍ തന്റെ നേര്‍ച്ചയുടെ ഭാഗമായി, 10 വയസ്സുള്ള കേശവനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്. ഗുരുവായൂരപ്പന് വേണ്ടിയുള്ള 50 വര്‍ഷത്തെ സേവനത്തിന്റെ ബഹുമതിയായി 1973-ല്‍ ദേവസ്വം കേശവന് 'ഗജരാജന്‍' എന്ന അമൂല്യമായ പട്ടം നല്‍കി ആദരിച്ചു.



Post a Comment

Previous Post Next Post