തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അപമാനിച്ചതില്‍ നടപടിയുമായി പൊലീസ് . രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി എന്നാണ് രാഹുല്‍ ഈശ്വറിനെതിരായ ആക്ഷേപം.സൈബര്‍ ആക്രമണത്തില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുക, ഇരയെ മോശക്കാരിയാക്കുക തുടങ്ങിയ സൈബര്‍ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിട്ടുള്ളത്.
വീട്ടിലെത്തിയ പൊലീസ് സംഘം രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് വിവരം. രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരം ഏ ആര്‍ ക്യാംപിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. മാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും മുമ്പിലെത്തി ഇരയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുന്ന തരത്തില്‍ സംസാരിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു.രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് യുവതിക്ക് നേരെ വ്യാപക സൈബർ ആക്രമണം തുടങ്ങിയത്. ഇത്തരം പോസ്റ്റുകൾ കണ്ടാൽ കേസെടുക്കാൻ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് എഡിജിപി എച്ച് വെങ്കിടേഷ് കർശന നിർദേശം നൽകി. ഇതേത്തുടര്‍ന്ന് സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ സൈബര്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്.



