തുർക്കി : ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ഇസ്‌താംബുളിലെ പുരാതനമായ മോർ അഫ്രേം സുറിയാനി ഓർത്തോഡോക്‌സ് കത്തീഡ്രൽ സന്ദർശിച്ച് ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പ. എക്യുമെനിക്കൽ പാത്രിയർക്കീസ് മോറാൻ മോർ ബർത്തലോമിയോ പാത്രിയർക്കീസ് ബാവായുടെ ആതിഥേയത്തിൽ നടത്തിയ നിഖ്യാ സുന്നഹദോസിന്റെ 1700 വാർഷികത്തിനോടനുബന്ധിച്ച് തുർക്കി സന്ദർശിക്കാൻ എത്തിയതായിരുന്നു പരിശുദ്ധ മാർപാപ്പ.
പരിശുദ്ധ പിതാവിനെ, പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് കത്തീഡ്രലിൽ എക്യുമെനിക്കൽ യോഗം നടന്നു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ, ആഗോള കത്തോലിക്കാ സഭയുടെ തലവൻ ലിയോ പതിനാലാമൻ മാർപ്പാപ്പ, എക്യുമെനിക്കൽ പാത്രിയാർക്കീസ് പരിശുദ്ധ മോറാൻ മോർ ബർത്തലോമിയോ പ്രഥമൻ, വിവിധ ലോക ക്രിസ്ത്യൻ സഭകളുടെ അധ്യക്ഷന്മാർ എക്യുമെനിക്കൽ യോഗത്തിൽ പങ്കെടുത്തു. ഇരുപതിനായിരത്തോളം സുറിയാനി ഓർത്തഡോക്സ് വിശ്വാസികളാണ് ഇസ്‌താംബുളിൽ നിലവിൽ ഉള്ളത്.



