കേരള പത്രപ്രവർത്തക അസോസിയേഷൻ പൊന്നാനി താലൂക്ക് പ്രസിഡന്റും എടപ്പാൾ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ് അംഗവുമായ അണ്ണക്കമ്പാട് കുന്നത്ത് വീട്ടിൽ പരേതനായ ഹംസ അണ്ണക്കമ്പാടിന്റെ മകൻ ബഷീർ അണ്ണക്കമ്പാട് (49) മരണപ്പെട്ടു.
മലയാള മനോരമ, മംഗളം മുൻ പ്രാദേശിക ലേഖകനും മലയാളം ന്യൂസ് റിപ്പോർട്ടറുമാണ്.
ഭാര്യ: സുൽഫിയ.
മക്കൾ: ജൻസർ (ആറാം ക്ലാസ് വിദ്യാർത്ഥി),
ജഹൻസൈബ് (രണ്ടാം ക്ലാസ് വിദ്യാർത്ഥി).



