എടപ്പാൾ : എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സാഹിത്യവേദിയും വിദ്യാരംഗം കലാസാഹിത്യ വേദിയും സംയുക്തമായി ചിത്രമേള 2025 വിദ്യാർഥികളുടെ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. ഡോ. വി മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡൻ്റ് കെ രാമചന്ദ്രൻ അധ്യക്ഷനായി. ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവച്ച വിജി വിശ്വനാഥനെ ചടങ്ങിൽ അനുമോദിച്ചുഎസ്എംസി ചെയർമാൻ കെ പ്രദീപ് കുമാർ, പി ജി ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ എം അബ്ദുൽ ഗഫൂർ സ്വാഗതവും ജയൻ നീലേശ്വരം നന്ദിയും പറഞ്ഞു. ഓപ്പൺ ഫോറത്തിൽ വി ഹരി, ഷാജി ജോൺ, ടി എസ് രൂപേഷ്, ടി കെ മാധവി, എം എസ് പാർവതി, ടി കെ കാർത്തിക, എ എസ് ശ്രീനന്ദ എന്നിവർ സംസാരിച്ചു. തുടർന്ന് ഇറാനിയൻ സിനിമ കളർ ഓഫ് പാരഡൈസ്, ഹിന്ദി സിനിമ ലാപതാ ലേഡീസ്, മലയാള സിനിമ കുമ്മാട്ടി എന്നിവ പ്രദർശിപ്പിച്ചു.
.



