മലേഷ്യയിൽ പഞ്ചാരി മേളം അരങ്ങേറ്റം

മലേഷ്യ ∣ എടപ്പാൾ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ നേതൃത്വത്തിൽ മലേഷ്യയിലെ ആദ്യത്തെയും ഏറ്റവും വലിയതുമായ പഞ്ചാരി മേളം അരങ്ങേറ്റം ഡിസംബർ 14-ന് ജോഹോർ ജയ ഹാളിൽ നടക്കും. രാംദർശൻ മ്യൂസിക് അക്കാദമിയുടെ വിദ്യാർത്ഥികൾ അണിനിരക്കുന്ന ‘താളം’ എന്ന പരിപാടിയാണ് അരങ്ങേറുന്നത്.

സോപാനം സ്കൂളിൽ നിന്ന് പഞ്ചവാദ്യം അഭ്യസിച്ച സായി ദർശൻ സ്ഥാപിച്ച രാംദർശൻ മ്യൂസിക് അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. മുരളി കണ്ടനകം, സന്തോഷ് ആലംകോട് എന്നീ ആശാന്മാരുടെ പരിശീലനത്തിൽ 9 മുതൽ 30 വയസ്സ് വരെയുള്ള 40-ൽ പരം വിദ്യാർത്ഥികൾ ഒന്നര വർഷത്തെ തീവ്രപരിശീലനം പൂർത്തിയാക്കി.


കേരളത്തിൽ നിന്നുള്ള 12 കലാകാരന്മാരും പങ്കെടുക്കുന്ന ഈ മേളം കേരളത്തിന്റെ തനതായ താളവാദ്യ കലയുടെ രാജ്യാന്തര വളർച്ചയ്ക്കുള്ള നാഴികക്കല്ലായി മാറും.

Post a Comment

Previous Post Next Post