തൃത്താല സബ് രജിസ്ട്രാർ ഓഫീസിൽ മലയാള ഭാഷ വാരാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ നിർവഹിച്ചു


 തൃത്താല സബ് രജിസ്ട്രാർ ഓഫീസിൽ മലയാള ഭാഷ വാരാഘോഷത്തിന്റെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ പി സുരേന്ദ്രൻ നിർവഹിച്ചു. സബ് രജിസ്ട്രാർ വികെ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ഹെഡ്ക്ലർക്ക് രാജിക സി കെ, AKDW& SA സംസ്ഥാന സമിതി അംഗം പുന്നാത്തൂർ നാരായണൻ, ഓഫീസ് ജനകീയ സമിതി അംഗം ശ്രീ.ടിപി മണികണ്ഠൻ, സ്റ്റാഫ് പ്രതിനിധി വിനോദ്.ടി.ജി എന്നിവർ സംസാരിച്ചു. എസ്എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഓഫീസ് പരിധിയിലെ ആധാരം എഴുത്തുകാരുടെ കുട്ടികളായ പ്രണവ് കെ. നിയത എം എന്നവരെ ചടങ്ങിൽ അനുമോദിച്ചു

ഡിജിറ്റൽ സർവേ വിജ്ഞാപനം വന്ന വില്ലേജുകളിലെ ആധാരങ്ങൾ തയ്യാറാക്കുന്നതിൽ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ ആനന്ദ് വി കെ ക്ലാസ് എടുത്തു.

Post a Comment

Previous Post Next Post