ജി.എച്ച്.എസ്. കടവല്ലൂരിലെ NSS വളണ്ടിയേഴ്സിന്റെ ആഭിമുഖ്യത്തിൽ " തിരികെ " എന്ന പരിപാടിയുടെ ഭാഗമായി അക്കിക്കാവ് ദീനബന്ധു ഓൾഡ് എജ് ഹോം സന്ദർശിച്ചു.


 ജി.എച്ച്.എസ്. കടവല്ലൂരിലെ NSS വളണ്ടിയേഴ്സിന്റെ ആഭിമുഖ്യത്തിൽ " തിരികെ " എന്ന പരിപാടിയുടെ ഭാഗമായി അക്കിക്കാവ് ദീനബന്ധു ഓൾഡ് എജ് ഹോം സന്ദർശിച്ചു. അന്തേവാസികളുമായി കുട്ടികൾ സംസാരിക്കുകയും, കലാപരിപാടികൾ അവതരിപ്പിക്കുകയും, ഭക്ഷണം കഴിക്കുകയും ചെയ്തു. ദീനബന്ധു മിഷൻ ഡയറക്ടർ ഫാദർ ലിനു ജോർജ് മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. എൻ എസ് എസ് മീഡിയ ലീഡർ ആര്യ കെ.എ. പരിപാടികൾക്ക് അങ്കറിങ്ങ് ചെയ്തു. വളണ്ടിയർ ഹർഷസ്വാഗതം പറഞ്ഞു. അൻസില ഫാത്തിമ നന്ദിയും പറഞ്ഞു. വളണ്ടിയർ ലീഡർമാരായ ഗായതി ബാബു, റാസിക് മുഹമ്മദ്, ഫാത്തിമ ഹന്ന, ഇമ്മാനുവൽ, അഭിനവ്, അഭിനയ, ഹാഷിർ മജീദ്, നിരഞ്ജൻ, ധനുഷ് കൃഷ്ണ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post