ചാലിശ്ശേരി ജിസിസി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് ക്രിസ്മസ് കേക്ക് ചലഞ്ച് 2025 ന് തുടക്കമായി
ജിസിസി ക്ലബ് ഹൗസിൽ നടന്ന ചടങ്ങ് ക്ലബ്ബ് പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് ഉദ്ഘാടനം ചെയതു
കേക്ക് ചലഞ്ച് ആദ്യ കൂപ്പൺ മുതിർന്ന അംഗവും, ചാലിശ്ശേരിയിലെ അറിയപ്പെടുന്ന ഫുട്ബോൾ സംഘടകനുമായ ജോസഫ് പൗനാന് പ്രസിഡന്റ് ഷാജഹാൻ നാലകത്ത്, സെക്രട്ടറി ജിജു ജേക്കബ് എന്നിവർ ചേർന്ന് വിതരണം നടത്തി.
ക്ലബ്ബ് വൈസ് പ്രസിഡന്റ് ബാബു പി ജോർജ് , ട്രഷറർ ഇക്ബാൽ , എക്സിക്യൂട്ടീവ് അംഗം അനീഷ് തോലത്ത് എന്നിവർ സംസാരിച്ചു.



