വെളിയങ്കോട്: എം ടി എം കോളേജ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സിന്റെയും ED ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ മഹാരാഷ്ട്ര 'കോൺക്ലേവ് 25' ഇന്റർകൊളീജിയറ്റ് ബിസിനസ് ക്വിസ് മത്സരത്തിൽ പൊന്നാനി എം ഇ എസ് കോളേജിലെ ഹ്രിത്വിക് & സെഹാബിൻ ടീം ഒന്നാം സ്ഥാനം നേടി. പൂക്കാട്ടിരി സഫ കോളേജ് ഓഫ് ആർട്‌സ് & സയൻസിലെ മുഹമ്മദ് അജ്‌ലാൻ എം.പി. & മുഹമ്മദ് അഫ്‌ലഹ് ടീം രണ്ടാം സ്ഥാനവും, തൊഴിയൂർ ഐ.സി.എ. കോളേജിലെ മുഹമ്മദ് റഫീഖ് & ഒമർ ഫാറൂഖ് ടീം മൂന്നാം സ്ഥാനവും നേടി. വിവിധ കോളേജുകളിൽ നിന്നായി 34 ടീമുകളിലായി 68 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.
പരിപാടി എം ടി എം കോളേജ് പ്രിൻസിപ്പൽ അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ക്യാഷ് പ്രൈസും സെർട്ടിഫിക്കറ്റും എംടിഎം ട്രസ്റ്റ് സെക്രട്ടറി പ്രൊഫ: ഹാവ്വാഹുമ്മ സമ്മാനിച്ചു. കൊമേഴ്‌സ് വിഭാഗം മേധാവി ശ്രീമതി. മായാ സി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊമേഴ്‌സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ശ്രീ. ശ്യാം പ്രസാദ് എ.വി., ശ്രീമതി. ഫർഹ സി. എന്നിവർ ക്വിസ് മാസ്റ്റർമാരായിരുന്നു. ഡിപ്പാർട്ട്‌മെന്റുകളിലെ മേധാവികളായ അബ്ദുൽ വാസിഹ്, സതീഷ് കുമാർ, അശ്വതി പികെ, ദീപ്തി ടികെ എന്നിവർ വിജയികളെ അനുമോദിച്ചു സംസാരിച്ചു. അസിസ്റ്റന്റ് പ്രൊഫസർ പരീഷ്മ സ്വാഗതവും സ്റ്റുഡന്റ് യൂണിയൻ ചെയർമാൻ ഷംഹാൻ നന്ദിയും പറഞ്ഞു.
സംഘാടക സമിതിയുടെയും മാനേജ്‌മെന്റിന്റെയും അർപ്പണബോധവും വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തവും കാരണം പരിപാടി മികച്ച വിജയമായി മാറി. പങ്കെടുത്ത വിദ്യാർത്ഥികൾ ക്വിസ് മത്സരത്തിന് മികച്ച അഭിപ്രായമാണ് നൽകിയത്.


