കപ്പൂരിൽ പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം

കപ്പൂർ; പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം. കപ്പൂർ അന്തിമഹാളൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തൻപൊന്നത്ത് പറമ്പിൽ ചന്ദ്രൻ(50)ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.മീൻ പിടിക്കുന്നതിനായി വീടിന് സമീപത്ത് വയലിലേക്ക് പോയതായിരുന്നു. തിരിച്ച് വരുന്നതിനിടെ പുൽ ചെടികൾക്കിടയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് വീണ ചന്ദ്രനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചാലിശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തും. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.ബിന്ദു ഭാര്യയും സഞ്ജയ് മകനുമാണ്.

Post a Comment

Previous Post Next Post