കുവൈറ്റിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. 30/11/2025 ഞായർ വൈകിട്ട് 7ന് അബുഹലീഫ കല സെന്ററിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ ജെ സജിയുടെ അധ്യക്ഷതയിൽ ടി വി ഹിക്മത് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാവാൻ, ആസന്നമായിരിക്കുന്ന ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനായി കുവൈറ്റിൽ നിന്നുകൊണ്ട് സാധ്യമായ പ്രവർത്തനങ്ങൾ നടത്തണമെന്ന് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിച്ചവർ ആഹ്വാനം ചെയ്തു. മണിക്കുട്ടൻ (കേരള അസോസിയേഷൻ), മാത്യു ജോസഫ്‌‌ (പ്രവാസി കേരള കോൺഗ്രസ്സ്‌), ബാബു ഫ്രാൻസിസ്‌ (എൻ.സി.പി), അതുൽ (ജനത കൾച്ചറൽ സെന്റർ),

സജി തോമസ്‌ മാത്യു (ലോക കേരള സഭാംഗം),

മാത്യു ജോസഫ്‌ (കല കുവൈറ്റ്‌) എന്നിവർ കൺവെൻഷനെ അഭിസംബോധന ചെയ്തു സംസാരിച്ചു. 


ലോക കേരള സഭാംഗം രജീഷ് സ്വാഗതം ആശംസിച്ച ചടങ്ങിന് ജിതിൻ പ്രകാശ് നന്ദി രേഖപ്പെടുത്തി. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഇടതുപക്ഷ ജനാധിപത്യ വിശ്വാസികൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്നു.

Post a Comment

Previous Post Next Post