ജി.എച്ച്.എസ്.എസ്. കടവല്ലൂരിലെ എൻഎസ്എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ കുന്നംകുളം താലൂക്ക് ഗവ: ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കിയ പൊതി ചോറുകൾ വിതരണം ചെയ്തു


 ജി.എച്ച്.എസ്.എസ്. കടവല്ലൂരിലെ എൻഎസ്എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ കുന്നംകുളം താലൂക്ക് ഗവ: ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കിയ പൊതി ചോറുകൾ വിതരണം ചെയ്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് Dr. മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു കുട്ടികളോട് സംസാരിച്ചു. ആര്യ കെ.യു ആങ്കർ ചെയ്ത പരിപാടിയിൽ വളണ്ടിയർ ഹർഷ ജോബി സ്വാഗതവും. അഷ്മിക കെ.എസ് നന്ദിയും പറഞ്ഞു. ശ്രീ സുരേഷ്.കെ ആശംസകളർപ്പിച്ചു. വളണ്ടിയർ ലീഡർമാരായ ഗായത്രി ബാബു, റാസിക്. വി.ടി. ഫാത്തിമ ഹന്ന ഇമ്മാനുവൽ പി.ബി, ആര്യ കെ.എ. അഭിനവ്.പി.ഹാഷിർ മജീദ്,. അഭിനയ, ഐശ്വര്യ പി.എസ്, അൻസിൽ റഹ്മാൻ, നിരഞ്ജൻ.കെ.വി, ഹഫ്നാൻ. എസ്, ഫാത്തിമ സൻഹ, അഷ്മിക തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്യം നൽകി.

Post a Comment

Previous Post Next Post