ഗുരുവായൂർ: ഗുരുവായൂരിൽ പോളിംഗ് ഓഫീസർ കുഴഞ്ഞുവീണു. 10 മിനിറ്റോളം വോട്ടിംഗ് തടസ്സപ്പെട്ടു. 24-ാം വാർഡിലെ പോളിംഗ് ബൂത്തായ ഗുരുവായൂർ എ.യു.പി സ്‌കൂളിലെ സെക്കൻ്റ് പോളിംഗ് ഓഫീസർ ബ്രഹ്മകുളം സ്വദേശി സ്രാമ്പിക്കൽ സുരേഷാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരും പോലീസും ചേർന്ന് പ്രഥമ ശുശ്രൂഷ നൽകി. 10 മിനിട്ടിന് ശേഷം ആരോഗ്യം വീണ്ടെടുത്ത് ഡ്യൂട്ടി തുടർന്നു.



