തിരൂരിലെ തീരദേശ മേഖല വിജയാഘോഷങ്ങളൾ നിയന്ത്രിക്കുന്നതിനായി സായുധ പോലീസ് രംഗത്ത്.


 തിരൂർ :തിരൂരിലെ തീരദേശ മേഖലയിലെ 

വിജയാഘോഷങ്ങളൾ നിയന്ത്രിക്കുന്നതിനായി തിരൂർ പോലീസിൻ്റെ കൂടെ സായുധ പോലീസും രംഗത്തെത്തി. പറവണ്ണ, വാക്കാട് , ആശാൻ പടി, കൂട്ടായി , പടിഞ്ഞാറെക്കര തുടങ്ങിയ സ്ഥലങ്ങളിൽ തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ യുടെ കീഴിലാണ് ഇലക്ഷൻ റിസൾട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രകടനങ്ങൾ നിരീക്ഷിക്കുന്നതിനാണ് തിരൂർ പോലീസിൻ്റെ കൂടെ സായുധ പോലീസ് , പിങ്ക് പോലീസ് എന്നിവർ രംഗത്ത് എത്തിയത്.


തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുജിത്ത്, നസീർ തിരൂർക്കാട്, എ എസ് ഐ മാരായ മുഹമ്മദ് ഷംസാദ് , ഷമീറ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സായുധ പോലീസിനെ വിന്യസിച്ചത്.

Post a Comment

Previous Post Next Post