റെയിൽവേയുടെ സമയക്രമത്തിൽ നാളെ മുതൽ മാറ്റം പ്രാബല്യത്തിലാകും.


 തിരുവനന്തപുരം: റെയിൽവേയുടെ സമയക്രമത്തിൽ നാളെ മുതൽ മാറ്റം പ്രാബല്യത്തിലാകും. ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി നാളെ മുതൽ വൈകിട്ട് 5.05 നാണ് എറണാകുളത്ത് എത്തുക. നേരത്തെ 4,55 ന് എത്തിയിരുന്നു. ശബരി എക്സ്പ്രസ് 30 മിനിറ്റ് നേരത്തേ രാവിലെ 10.40ന് എറണാകുളം ടൗണിലെത്തും. തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല.ന്യൂഡൽഹി– തിരുവനന്തപുരം കേരള എക്സ്പ്രസ് 20 മിനിറ്റ് മുന്നേ, വൈകിട്ട് 4.30ന് എറണാകുളം ടൗണിലെത്തും. വൈഷ്ണോദേവി– കന്യാകുമാരി ഹിമസാഗർ വീക്കിലി എക്സ്പ്രസ് ഒരു മണിക്കൂർ നേരത്തെ, രാത്രി 7. 25 ന് തിരുവനന്തപുരത്ത് എത്തും. നേരത്തെ രാത്രി 8.25 നാണ് എത്തിയിരുന്നത്.ചെന്നൈ– ഗുരുവായൂർ എക്സ്പ്രസ് രാവിലെ 10.20നു പകരം 10.40ന് ചെന്നൈ എഗ്‌മോറിൽനിന്നു പുറപ്പെടും. ചെങ്കോട്ട വഴിയുള്ള കൊല്ലം – ചെന്നൈ എക്സ്പ്രസ് ഒന്നര മണിക്കൂർ മുമ്പ്, രാവിലെ 6.05ന് ചെന്നൈ താംബരത്ത് എത്തുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.

Post a Comment

Previous Post Next Post