ഗുരുവായൂരിൽ ഓൺലൈൻ പെൺവാണിഭസംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ.


 ഗുരുവായൂർ : ഓൺലൈൻ സെക്സ് റാക്കറ്റ് സംഘത്തിലെ മൂന്നുപേർ ഗുരുവായൂരിൽ അറസ്റ്റിൽ. അഞ്ച് വാട്‌സ് ആപ്പ് കമ്യൂണിറ്റികൾ വഴി സെക്സ് വാണിഭം നടത്തിവന്ന സംഘമാണ് അറസ്റ്റിലായത്.കേസിലെ ഒന്നാംപ്രതിയും ഗ്രൂപ്പ് അഡ്‌മിനുമായ ഗുരുവായൂർ നെൻമിനി അമ്പാടി വീട്ടിൽ അജയ് വിനോദ്(24), ഏജന്റുമാരായ കൊടുങ്ങല്ലൂർ എസ്.എൻ. പുരം പനങ്ങാട് മരോട്ടിക്കൽ വീട്ടിൽ എം.ജെ. ഷോജിൻ(21), ഗുരുവായൂർ പടിഞ്ഞാറേനടയിലെ ലോഡ്‌ജ് ജീവനക്കാരൻ പാലക്കാട് പെരിങ്ങോട് അയിനിക്കാട്ട് രഞ്ജിത്ത്(41) എന്നിവരാണ് അറസ്റ്റിലായത്.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഗുരുവായൂർ എസിപി പ്രേമാനന്ദകൃഷ്ണണൻ്റെ നേതൃത്വത്തിൽ ടെമ്പിൾ സ്റ്റേഷൻ ഇൻസ്പെക്ട‌ർ ജി. അജയകുമാറാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Post a Comment

Previous Post Next Post