വർക്കല ചെറുകുന്നം മിനി നിവാസിൽ മീന മണികണ്ഠൻ (ഷീബ- 52) ആണ് മരിച്ചത്. ശനിയാഴ്ച വർക്കല അയിരൂർ എം.ജി.എം മോഡൽ സ്കൂളിന്റെ ഉടമസ്ഥതയിലുള്ള പൂർണ പബ്ലിക്കേഷൻ പ്രസിലായിരുന്നു സംഭവം.
20 വർഷമായി കമ്പനിയിലെ ബൈൻഡിങ് വിഭാഗം ജീവനക്കാരിയാണ്. മീനയുടെ സാരിത്തുമ്പാണ് മെഷീനിൽ കുരുങ്ങിയത്. സഹപ്രവർത്തകർ ഉടൻ മെഷീനിൽ നിന്ന് മീനയെ പുറത്തെടുത്തെങ്കിലും ശരീരം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഭർത്താവ്: മണികണ്ഠൻ. മക്കൾ: ശ്രുതി, ചിപ്പി. മരുമക്കൾ:
രാഹുൽ, വിപിൻ.
സംസ്കാരം ഇന്ന് നടക്കും



