സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും സ്വര്‍ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്തുകയാണ്. ഡിസംബര്‍ 12 ന് സ്‌പോട്ട് മാര്‍ക്കറ്റില്‍ ഔണ്‍സിന് 4271 ഡോളറിന് മുകളിലായിരുന്നു വില.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 175 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 11985 രൂപയായിരുന്ന 12160 യില്‍ എത്തി. സമീപകാലത്ത് ഗ്രാം വില 12000 ത്തില്‍ എത്തുന്നത് ആദ്യമാണ്. ഒക്ടോബര്‍ 17 നും 25 നും രേഖപ്പെടുത്തിയ 12170 ഇതിന് മുന്‍പ് ഗ്രാമിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. പവന്‍ സ്വര്‍ണത്തിന് ഇന്ന് 1400 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 97280 ആയി ഉയര്‍ന്നു.ഒക്ടോബര്‍ 17 നും 25 നും രേഖപ്പെടുത്തിയ 97360 ആണ് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില. ഇതോടെ ക്രിസ്മസിനും പുതുവത്സരത്തിനും സമ്മാനമായി സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഒരു പവന്റെ ആഭരണം വാങ്ങാന്‍ ഇന്നത്തെ വില പ്രകാരം 1.03 ലക്ഷം രൂപയെങ്കിലും ചെലവായേക്കും.
പുതിയ സാഹചര്യത്തില്‍ സ്വര്‍ണ വില വരും ദിവസങ്ങളിലും ഉയരാന്‍ തന്നെയാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്ന നടപടിയാണ് വിലയെ കാര്യമായി ഉത്തേജിപ്പിക്കുന്നത്. 2026 ല്‍ സ്വര്‍ണം നേട്ടം കൊയ്യുന്നത് തുടരും എന്നാണ് പ്രവചനങ്ങളെല്ലാം പറയുന്നത്. 2025 ല്‍ മാത്രം സ്വര്‍ണ വിലയില്‍ 60 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായത്.
ഫ്യൂച്ചേഴ്‌സ് മാര്‍ക്കറ്റില്‍ 24 കാരറ്റ് പരിശുദ്ധിയുള്ള 10 ഗ്രാമിന് 1,32,549 രൂപയിലാണ് വ്യാഴാഴ്ച സ്വര്‍ണത്തിന്റെ ആഭ്യന്തര വില വ്യാപാരം അവസാനിപ്പിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച വിലയ്ക്ക് വിലയേറിയ ലോഹം വാങ്ങാനും വില്‍ക്കാനുമുള്ള സ്റ്റാന്‍ഡേര്‍ഡ് കരാറുകള്‍ വ്യാപാരത്തില്‍ ഉള്‍പ്പെടുന്നു. മുന്‍ ക്ലോസിനേക്കാള്‍ ഏകദേശം 2.13 ശതമാനം വര്‍ധനവാണിത്. ഒക്ടോബര്‍ 17 ന് ഉത്സവ സീസണില്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ സ്വര്‍ണം,


