കയ്പ്പമംഗലത്ത് കനത്ത മഴയിൽ വീട് തകർന്നു. കയ്പ്പമംഗലം ഏഴാം വാർഡ് ചളിങ്ങാട് ഒറ്റ തൈ സെൻ്ററിന് കിഴക്ക് പൂപ്പുള്ളി വീട്ടിൽ അബ്ദുൾ ഹക്കീം മൗലവ്വിയുടെ വീടാണ് തകർന്നത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ഓടിട്ട വീടിൻ്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. സംഭവസമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ ആളപായമില്ല. പഞ്ചായത്ത് - വില്ലേജ് അധികൃതർ സ്ഥലത്തെത്തിയിരുന്നു.



