തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന് (ഡിസംബര്‍ 10) രാവിലെ 11 മുതല്‍ നടക്കും. തിരഞ്ഞെടുപ്പ് പ്രിസൈഡിങ് ഓഫീസറും മറ്റ് പോളിങ് ഉദ്യോഗസ്ഥരും അതാത് കേന്ദ്രങ്ങളിലെത്തി സാമഗ്രികള്‍ കൈപറ്റണം.
ജില്ലയിലെ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ക്കായി അനുവദിച്ചിട്ടുള്ള 13 കേന്ദ്രങ്ങളിലും മുന്‍സിപ്പാലിറ്റികള്‍ക്കായി അനുവദിച്ചിട്ടുള്ള ഏഴ് കേന്ദ്രങ്ങളിലുമാണ് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം നടക്കുന്നത്.
പോളിങ് സ്റ്റേഷനുകളിലേക്കുള്ള സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും ഈ കേന്ദ്രങ്ങളിലാണ്.
മുനിസിപ്പാലിറ്റി തലത്തില്‍ ഷൊര്‍ണ്ണൂര്‍ സെന്റ് തെരാസസ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഒറ്റപ്പാലം എല്‍.എസ്.എന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് മുനിസിപ്പല്‍ ഹാള്‍ (പുതിയ കെട്ടിടം ഗ്രൗണ്ട് ഫ്ലോര്‍), ചിറ്റൂര്‍ അമ്പാട്ടുപാളയം തത്തമംഗലം മുനിസിപ്പല്‍ ഓഫീസ്, പട്ടാമ്പി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ചെര്‍പ്പുളശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (മെയിന്‍ ബ്ലോക്ക്), മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍.
ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് തലത്തില്‍ കൂറ്റനാട് വട്ടേനാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജ്, ഒറ്റപ്പാലം എന്‍.എസ്.എസ്. കെ.പി.ടി വൊക്കേഷണല്‍ ഹൈസ്‌കൂള്‍ ആന്‍ഡ് എന്‍.എസ്.എസ്.ബി.എഡ് ട്രെയിനിങ് കോളേജ്, ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,
അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍, കുഴല്‍മന്ദം പെരിയപാലം സി.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചിറ്റൂര്‍ കൊഴിഞ്ഞാമ്പാറ നാട്ടുകല്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊല്ലങ്കോട്
ബി.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നെന്മാറ എന്‍.എസ്.എസ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, ആലത്തൂര്‍ എ.എസ്.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിങ്ങനെയാണ് കേന്ദ്രങ്ങൾ.



