ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി അങ്കണവാടിയിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം നടന്നു.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർ നൗഷാദ് ഉദ്ഘാടനം ചെയ്തു.മുൻ വാർഡ് മെമ്പർ പ്രദീപ് ചെറുവാശ്ശേരി അധ്യക്ഷത വഹിച്ചു.
കേക്ക് മുറിച്ച് മധുരം പങ്കിട്ടു
പുതിയ വാർഡ് മെമ്പർ നൗഷാദിനെ എ.എൽ.എം.സി.അംഗം ബാബു വാലടിയിലും,മുൻ വാർഡ് മെമ്പർ പ്രദീപ് ചെറുവാശ്ശേരിയെ അങ്കണവാടി അധ്യാപിക പി.വി.ജ്യോതിയും പൊന്നാട അണിയിച്ച് ആദരിച്ചു.
അങ്കണവാടി അധ്യാപിക പി.വി.ജ്യോതി,എ.എൽ.എം.സി.അംഗങ്ങളായ പ്രബിൻ രാജ്,രാജേഷ് കണ്ണെത്ത്,ബാബു വാലടിയിൽ,റഫീഖ് പോന്നനേങ്കാട്ട്,രവീന്ദ്രൻ തടത്തിൽ,ഭാരതി കിടങ്ങിൽ,നാസർ പാന്തറ , കൂടാതെ
കുട്ടികളും അമ്മമാരും എ.എൽ.എം.സി.അംഗങ്ങളും പങ്കെടുത്തു


